സാഗ്രെബ്: മൈതാന മധ്യത്തില്‍ വീണ്ടും സങ്കടം വിതച്ച് താരത്തിന്റെ മരണം. ക്രൊയേഷ്യന്‍ മൂന്നാം ഡിവിഷന് ലീഗിലെ മര്‍സോണിയയുടെ താരമായ ബ്രൂണോ ബോബനാണ് മത്സരത്തിനിടെ പന്ത് നെഞ്ചിലിടിച്ച് മരിച്ചത്. മത്സരത്തിന്റെ 15ാം മിനുട്ടില്‍ സ്ലാവോനിയെ പൊസെഗെ താരം അടിച്ച പന്ത് ബ്രൂണോയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു.
പന്ത് നെഞ്ചില്‍ പതിച്ച് കുറച്ച് സമയത്തിനകം തന്നെ താരം കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ഇരു ടീമിലെയും താരങ്ങള്‍ ഓടിക്കൂടി ആംബുലന്‍സ് വിളിക്കുകയായിരുന്നു. എന്നാല്‍ താരം മരണത്തിന് കീഴടങ്ങുകയായിരുന്നു.
also read: മൈതാനത്തിന്റെ മധ്യത്തിലേക്ക് കാർ ഓടിച്ചു കയറ്റി യുവാവിന്റെ ‘ഞെട്ടിക്കുന്ന’ പ്രകടനം
ഗ്രാഡ്സ്കി സ്റ്റേഡിയോണ്‍ ഉസ് സാവു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് താരത്തിന് അപകടം പറ്റിയത്. ലീഗിലെ ടോപ്പ് സ്കോററും കൂടിയായിരുന്നു 25 കാരനായ ബ്രൂണോ.
A CROATIAN footballer collapsed and died after being struck in the chest by the ball at a football match. Emergency workers spent almost an hour trying to revive Bruno Boban, 25, before he was pronounced dead on the pitch. pic.twitter.com/7lavs5I7Fm
— Daily Hurriyat (@HurriyatPk) March 25, 2018
Post Your Comments