കൊല്ലം: തീരദേശ വികസന കോര്‍പറേഷന്റെ ഓണ്‍ലൈന്‍ ഉണക്കമീൻ കച്ചവടം കൂടുതൽ സജീവമാകുന്നു. മുൻപ് മൂന്നിനം ഉണക്ക മത്സ്യം ഓണ്‍ലൈന്‍ വഴി വിറ്റിരുന്ന കോര്‍പറേഷന്‍ അഞ്ചിനം ഉല്‍പന്നങ്ങള്‍കൂടി ഏപ്രില്‍ 15 മുതല്‍ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ്. ഓൺലൈൻ വഴിയുള്ള നിലവാരം കൂടിയ ഉണക്കമീനിന് ആവശ്യക്കാരും ഏറെയാണ്. മുൻപ് ഉണ്ടായിരുന്ന രണ്ടുതരം ഉണക്ക ചെമ്മീന്‍, നെത്തോലി എന്നിവക്കുപുറമെ സ്രാവ്, കാരല്‍ (മുള്ളന്‍), മാന്തളിര്‍ എന്നിവകൂടി ഓണ്‍ലൈന്‍ വിപണിയിലെത്തിക്കും
also read:ഓണ്‍ലൈന്‍ ഷോപ്പിംഗ്: 4,000 രൂപയുടെ പാഴ്സല്‍ തുറന്നു നോക്കിയപ്പോള്‍ ഞെട്ടി
പാഴ്‌സൽ യാതാക്രമം ഓഡർ ചെയ്‌തവരിൽ എത്താത്തതിനെ തുടർന്ന് ഓൺലൈൻ വിൽപ്പന ഇടയ്ക്ക് നിർത്തിവെച്ചിരുന്നു. ഇപ്പോൾ പോസറ്റല്‍ ഡിപ്പാര്‍ടമെന്റുമായി ചേര്‍ന്ന് പുതിയ ഓണ്‍ലൈന്‍ വില്‍പന നടത്താനാണ് തീരുമാനം. www. drishkeala.com എന്ന വെബ് സൈറ്റ് വഴി പണമടച്ച് ഓര്‍ഡര്‍ നല്‍കിയാല്‍ ഉണക്ക മീന്‍ ഇനി വീട്ടിലെത്തും.
Post Your Comments