കയ്പമംഗലം: ഓൺലൈൻ ഷോപ്പിംഗ് നടത്തിയ യുവാവ് പാഴ്‌സൽ തുറന്നപ്പോൾ ഞെട്ടി. 4,000 രൂപയുടെ ഷോപ്പിംഗ് നടത്തിയ യുവാവിന് ലഭിച്ചത് പഴയ ബെല്‍റ്റും പാതി ഷൂസും. കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്.
also read:പൊതു ഇടങ്ങളിലെ സൗജന്യ വൈ-ഫൈ സൗകര്യം ഉപയോഗിക്കുമ്പോൾ ചെയാൻ പാടില്ലാത്ത
ചെന്നൈ ആസ്ഥാനമായുള്ള എമൈസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍നിന്നാണ് മാര്‍ച്ച് 15ന് രാഹുൽ
ബെല്‍റ്റ്, പഴ്സ്, ഒരു ജോഡി ഷൂസ് എന്നിവ ഓഡർ ചെയ്തത്. പാഴ്‌സൽ പോസ്റ്റോഫിസിലെത്തി പണം നൽകി കൈപ്പറ്റുകയും ചെയ്തു. എന്നാൽ പാഴ്‌സൽ തുറന്നപ്പോഴാണ് താൻ പറ്റിക്കപ്പെട്ടെന്ന് മാനിസിലായത്. തുടർന്ന് രാഹുൽ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് മതിലകം പോലീസിൽ രാഹുൽ പരാതി നൽകി.
Post Your Comments