Latest NewsKerala

എസ്.എഫ്.ഐ പ്രവര്‍ത്തകന് മർദ്ദനമേറ്റതായി പരാതി ; സംഭവമിങ്ങനെ

കൊല്ലം: എസ്.എഫ്.ഐ പ്രവര്‍ത്തകനെ മുഖംമൂടി സംഘം മർദ്ദിച്ചതായി പരാതി. കൊല്ലം ശ്രീനാരായണാ കോളേജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്‌സ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ അഞ്ചാലുംമൂട് ഏരിയ കമ്മിറ്റിയംഗവുമായ അരുണ്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. രാവിലെ പത്ത് മണിക്ക് കടവൂര്‍ മതിലില്‍ മാര്‍ക്കറ്റിന് സമീപം കേളേജിലേക്ക് പോകാന്‍ ബസ് കാത്ത് നിന്ന അരുണിനെ പത്തംഗ അക്രമിസംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്ക് പറ്റിയ അരുണ്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

SFI

രണ്ടുപേര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ട് പോയ ശേഷമായിരുന്നു മര്‍ദനമെന്നു പോലീസിന് നൽകിയ മൊഴിയിൽ അരുൺ പറയുന്നു. ഇരുമ്ബ് പൈപ്പ് കൊണ്ട് ഇരുകാലുകളിലും മര്‍ദിച്ചു, കൂട്ടത്തിലൊരാള്‍ വാളുമായി എത്തി വെട്ടി പരുക്കേല്‍പ്പിച്ചു. പൈപ്പ് കൊണ്ടുള്ള മര്‍ദ്ദനത്തില്‍ മുതുകിനും കഴുത്തിനും പരുക്ക് പറ്റി. മര്‍ദനം കണ്ട് നാട്ടുകാര്‍ ഓടി കുടിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. മുഖം മൂടി ധരിക്കാത്ത ഒരാളെ കണ്ടാല്‍ തിരിച്ചറിയും. ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നാലെന്നും മര്‍ദിച്ച്‌ അവശനാക്കിയ ശേഷം കൈയ്യില്‍ രാഖി കെട്ടാന്‍ ശ്രമം നടന്നതായും അരുണ്‍ കൃഷ്ണന്‍ പറഞ്ഞു. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് അന്വേഷണം ആരംഭിച്ചു.

ALSO READ ;നിസാം കേസിലുള്‍പ്പെടെ കോളിളക്കമുണ്ടാക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തും : ജേക്കബ് ജോബ് ഐ.പി.എസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button