ന്യൂഡല്‍ഹി: ചൂതാട്ടത്തില്‍ യുവാവ് പണയപ്പെടുത്തിയത് ഭാര്യയേയും രണ്ട് മക്കളേയും. ബുലാന്ദ്ഷര്‍ സ്വദേശിയായ മുഹ്സിന്‍ ആണ് ചൂതാട്ട ഭ്രമം മൂലം ഭാര്യയെയും മക്കളെയും പരാജയപ്പെടുത്തിയത്. മുഹ്‌സിനെ പരാജയപ്പെടുത്തിയ ആൾ ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. മൂന്ന് പേരും തന്റെയൊപ്പം വരണമെന്നായിരുന്നു വിജയിയുടെ ആവശ്യം.
പിന്നീട് വിഷയം നാട്ടുകൂട്ടത്തിന്റെ ശ്രദ്ധയിൽ എത്തുകയും ഒരു കുട്ടിയെ വിജയിയോടൊപ്പം പറഞ്ഞുവിടാൻ തീരുമാനിക്കുകയും ചെയ്‌തു. ഈ വിചിത്രമായ തീരുമാനത്തിനെതിരെ യുവതി കോടതിയെ സമീപിക്കുകയുണ്ടായി. സംഭവത്തില്‍ മൊഹ്‌സിനടക്കം ആറുപേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. വിവാഹ മോചനത്തിനും യുവതി അപേക്ഷ നൽകിയിട്ടുണ്ട്.
Post Your Comments