കടബാധ്യതയെ തുടര്‍ന്ന് അറ്റകൈ പ്രയോഗിച്ച് ഗൃഹനാഥന്‍. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. മഹേഷ് കുമാര്‍ ഭൈരവ എന്നയാളാണ് കുടുംബത്തോടെ ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം ഉണ്ടായത്.
ഒരാണ്‍കുട്ടിക്കും രണ്ടു പെണ്‍മക്കള്‍ക്കും ഭാര്യയ്ക്കും വിഷം നല്‍കിയ ശേഷം ഭൈരവയും വിഷം കഴിക്കുകയും കൈഞരമ്പ് മുറിക്കുകയുമായിരുന്നു. ഇവരുടെ വീടിന് സമീപം തന്നെ താമസിക്കുന്ന ഭൈരവയുടെ അനുജനാണ് വീടിനു പുറത്തേക്ക് ആരെയും കാണാഞ്ഞതിനാല്‍ ഇവരെ അന്വേഷിച്ച് തെരച്ചില്‍ നടത്തിയത്.
ഈ തെരച്ചിലിനിടയിലാണ് ഭൈരവയും കുടുംബവും ബോധരഹിതരായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എട്ടുവയസുള്ള മകന്‍ പതീക്, പെണ്‍മക്കളായ സിമ്രാന്‍ (25) ശിവാനി (23) ഇവരുടെ അമ്മ മഞ്ജു ദേവ് എന്നിവരാണ് മരിച്ചത്. ഭൈരവയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
Post Your Comments