ചെന്നൈ : ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്, മുതിര്‍ന്ന നടി ജയന്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയന്തിയുടെ ആരോഗ്യനില ഗുരതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 35 വര്‍ഷമായി ജയന്തിയെ ആസ്തമ അലട്ടുണ്ടെന്ന് മകന്‍ കൃഷ്ണ കുമാര്‍ പറഞ്ഞു. എല്ലാദിവസവും ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതിന് ഇതുവരെ ആശുപത്രിയില്‍ പോകേണ്ടി വന്നിരുന്നില്ല. എന്നാല്‍ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു- കൃഷ്ണ കുമാര്‍ പറഞ്ഞു.
അഞ്ഞൂറോളം സിനിമയില്‍ ജയന്തി അഭിനയിച്ചിട്ടുണ്ട്. മുന്നൂറോളം സിനിമയില്‍ നായികയായിരുന്നു. കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, മറാത്തി സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്.
Leave a Comment