തിരുവനന്തപുരം : സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പോലീസിന്റെ ക്രൂരതയ്ക്ക് കടിഞ്ഞാണ്‍ ഇടാനൊരുങ്ങി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സേനാംഗങ്ങള്‍ക്ക് അടിയന്തരമായി ബോധവത്കരണ ക്ലാസ് നല്‍കാന്‍ ബെഹ്‌റയുടെ നിര്‍ദ്ദേശം. വാഹന പരിശോധന നടത്തുമ്പോഴും സമാന സാഹര്യങ്ങളിലും പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനുളള ശ്രമമാണ് പ്രായോഗിക പരിശീലനം.
വാഹന പരിശോധന സമയത്ത് ചെയ്യേണ്ട കാര്യങ്ങളും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും പരിശീലിപ്പിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ചൊവ്വാഴ്ച മുതല്‍ ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്താന്‍ ജില്ലാ പോലീസ് മേധാവികള്‍ക്കാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണിക്കൂര്‍ പ്രായോഗിക പരിശീലനം നല്‍കും. പരിശീലനം തുടര്‍ന്ന് കൊണ്ടുപോകാനും നിര്‍ദ്ദേശമുണ്ട് .
Post Your Comments