ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍നിന്ന് മാറിനില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ കപില്‍ സിബലിന് പാര്‍ട്ടി നിർദ്ദേശം. കേസില്‍ സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത് കപില്‍ സിബലാണ്. ബാബ്‌റി കേസിൽ കോടതിയിലും രാഷ്ട്രീയത്തിലും സിബല്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമര്‍ശിച്ചിരുന്നു.
2019ലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് നീട്ടി വെക്കണമെന്ന സിബലിന്റെ വാദത്തിനെതിരെയാണ് ബി.ജെ.പി രംഗത്തുവന്നത്. രാമക്ഷേത്രം നിര്‍മിക്കുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആ തന്ത്രത്തില്‍ കോടതി വീഴരുതെന്നുമായിരുന്നു സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്. ഇത് സുപ്രീംകോടതി തള്ളുകയായിരുന്നു.
തങ്ങളുടെ അഭിഭാഷകന്റെ വാദത്തെ തള്ളി സുന്നി വഖഫ് ബോര്‍ഡും രംഗത്തുവന്നിരുന്നു. വിഷയം തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുകയാണെന്ന് ബിജെപിയും വിമർശിച്ചു. ഇതിനിടെയാണ് കേസിൽ നിന്ന് പിന്മാറാൻ പാർട്ടി നിർദ്ദേശം വന്നത്.
Post Your Comments