CinemaMovie SongsEntertainment

അടിയന്തിരാവസ്ഥ കാലത്തെ ജീവിതം; വിവാദ ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിന്

1975-77 ഇന്ദിരഗാന്ധിയുടെ കോൺഗ്രസ് സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് ജനാധിപത്യത്തെ ചവറ്റു കുട്ടയിൽ എറിയുകയുണ്ടായി. അതിനെ ചോദ്യം ചെയ്തവരെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ചു അതിക്രൂരമായ രീതിയിൽ പീഡിപ്പിച്ചു, നൂറുകണക്കിനു ആളുകളെ കൊലപ്പെടുത്തി. ഈ ഭരണകൂട ഭീകരതയെ ചോദ്യം ചെയ്തു കൊണ്ട് ജനാധിപത്യം പുനസ്ഥാപിക്കാൻ കേരളത്തിൽ സന്ധിയില്ലാ സമരം നടത്തിയ സ്വാതന്ത്യ മോഹികളുടെ ത്യാഗത്തിന്‍റെ പോരാട്ടത്തിന്‍റെ അതിജീവനത്തിന്‍റെ നേർമുഖം തുറന്നു കാട്ടുന്ന ഒരു ഡോകുമെന്ററി – ഫിക്ഷൻ ആണ് “21 Months Of Hell”. Arise Media Network നു വേണ്ടി യദുവിജയകൃഷ്ണൻ സംവിധാനം ചെയ്‌ത “21 Months Of Hell” എന്ന ഡോക്കുഫിക്ഷൻ ഏറെ വിവാദങ്ങൾക്കും പോരാട്ടങ്ങൾക്കും ശേഷം ഒടുവിൽ പ്രദർശനത്തിന് എത്തുകയാണ്.

വിവാദമായ ഈ ചിത്രത്തിന് ആദ്യം കേരള റീജിയണൽ സെൻസർ ബോർഡിന്‍റെ രാഷ്ട്രീയ മേലാളന്മാർ അനുമതി നിഷേധിച്ചു. എങ്കിലും സംവിധായകനും നിർമ്മാതാക്കളും കേന്ദ്ര സെൻസർ ബോർഡിന്‍റെ സഹായതോടെ ചിത്രത്തിന് അർഹമായ സെൻസർ സർട്ടിഫിക്കറ്റും അനുമതി പത്രവും സമ്പാദിച്ചു. കലയിലും രാഷ്ട്രീയം കാണുന്ന ഇടത് – വലത് രാഷ്ട്രീയത്തിന്‍റെ ദുർമുഖം കാണാൻ ഉള്ള അവസരവും യദുകൃഷ്ണൻ എന്ന യുവ സംവിധായകന് ഈ സൃഷ്ടിയിലൂടെ ലഭിച്ചു. അനവധി ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എഴുത്തുകാരനും ദീർഘകാലമായി സിനിമ രംഗത്തു പ്രവർത്തിക്കുന്ന, സിനിമക്ക് വേണ്ടി കഥയും നിരവധി പുസ്തകങ്ങളും എഴുതി പുരസ്‌കാരത്തിന് അർഹനായിട്ടുള്ള ശ്രീ വിജയകൃഷ്ണൻ സാറിന്‍റെ മകൻ ആണ് യദു വിജയകൃഷ്ണൻ എന്ന യുവ സംവിധായകൻ. കേരള സെൻസർ ബോർഡ് “21 Months Of Hell” എന്ന ഈ ചിത്രത്തിന് പ്രദർശന അനുമതി നിഷേധിച്ചത് ദേശീയ തലത്തിൽ വലിയ വാർത്ത ആയിരുന്നു. 18 ഓളം ദേശീയ മാധ്യമങ്ങൾ ഈ വിഷയം അവരുടെ മാധ്യമങ്ങളിൽ ചർച്ച ആക്കിയിരുന്നു..

കേരളത്തിലെ അടിയന്തിരാവസ്ഥ പീഡിതരുടെ സംഘടനയും ഫാസിസ്റ്റു വിരുദ്ധ സമൂഹവും ഈ ചലച്ചിത്രത്തിന്‍റെ കേരളം മുഴുവനും ഉള്ള പ്രദർശനത്തിന് പിന്തുണയും നേതൃത്വവും കൊടുക്കും എന്നു വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്തെ സംഘപരിവാർ സംഘടനകളുടെ, അതിലെ പ്രവർത്തകരുടെ ഉജ്ജ്വല പോരാട്ടങ്ങൾ ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ ദൃശ്യവൽക്കരിച്ചു കാണിക്കുന്ന ഈ ഉദ്യമത്തെ സംഘപരിവാർ തുറന്ന മനസ്സോടെ ആണ് സ്വാഗതം ചെയ്‌തതും പിൻതുണ നൽകിയതും. ഈ ചിത്രത്തിന്‍റെ പ്രദർശനം കേരളത്തിന്‍റെ 14 ജില്ലാ കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ നടത്തണം എന്നാണ് ഇതിന്‍റെ അണിയറ ശില്‍പ്പികള്‍ ആഗ്രഹിക്കുന്നത്.

അതിനാൽ എല്ലാവരോടും ഈ ഉദ്യമത്തിന്‍റെ ഭാഗമായി സിനിമ കാണുവാനും മറ്റുള്ളവരെ കൂടി അതു കാണിക്കാനും സാധിക്കണം, അതിനു വേണ്ടി എല്ലാ വിധ സഹായ സഹകരണങ്ങളും നിങ്ങൾ ഓരോരുത്തരുടെയും ഭാഗത്തു നിന്ന് നിർലോഭം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. നവമാധ്യമങ്ങളുടെ ഈ കാലത്തു പ്രചാരണം ഏറ്റവും വേഗത്തിലും കാര്യക്ഷമാവുമായി ചെയ്യാൻ കഴിയുന്നത് Facebook, Whatsapp, Twitter തുടങ്ങിയ മാധ്യമങ്ങളിൽ കൂടി ആണല്ലോ . അതിനാൽ നിങ്ങൾ ഏവരും ഈ ചിത്രത്തിന്‍റെ പോസ്റ്ററുകളും പ്രദർശന വിവരങ്ങളും പരമാവധി നിങ്ങളുടെ ഓണ്ലൈൻ ഗ്രൂപ്പുകൾ, ഫ്രണ്ട് സർക്കിളുകൾ, കൂട്ടായ്മകൾ തുടങ്ങിവയിൽ പരമാവധി പ്രചരിപ്പിച്ചു എറണാകുളത്തെ നമ്മുടെ ചിത്രത്തിന്‍റെ ആദ്യ പ്രദർശന ഉദ്യമം വൻ വിജയം ആക്കി മാറ്റണം എന്നു നിങ്ങളോടു ഒരോരുത്തരോടും അഭ്യർത്ഥിക്കുന്നു..

ജോബി ബാലകൃഷ്ണൻ – +919496739107
ബിന്ദു തെക്കേത്തൊടി. – 9447423036
ഹരിറാം – +919961440644. )

shortlink

Post Your Comments


Back to top button