തിരുവല്ല: ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ദളിത് വിഭാഗത്തില്‍ നിന്ന് ശാന്തിക്കാരനായി ആദ്യ നിയമനം ലഭിച്ച യദുകൃഷ്ണനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച സംഭവത്തിൽ വിശദീകരണവുമായി യദു കൃഷ്ണൻ. അഖില കേരളാ ശാന്തി യൂണിയൻ ആയിരുന്നു ഇതിനെതിരെ രംഗത്ത് എത്തിയത്.
താന്‍ ലീവ് എഴുതികൊടുത്ത് പകരം പൂജാരിയെ ഏര്‍പ്പെടുത്തിയശേഷമാണ് ക്ഷേത്രത്തില്‍ നിന്നും പോയതെന്നും അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ ആ പൂജാരിക്ക് ക്ഷേത്രത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ നട തുറക്കാന്‍ അല്‍പം വൈകിയതാണ് സംഭവം വിവാദമാകാൻ കാരണമെന്നും യദു കൃഷ്ണൻ പറയുന്നു.
യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യൂണിയന്‍ ഇന്നു മുതല്‍ ശാന്തി ക്ഷേമ യൂണിയൻ അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ യോഗ ക്ഷേമ സഭ ഇതിനെതിരെ രംഗത്ത് വന്നതായാണ് വിവരം.
Post Your Comments