ലണ്ടന്‍: അഞ്ച് കോടിയോളം വരുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പരസ്യമായി മാപ്പ് പറഞ്ഞു. ബ്രിട്ടനിലേയും ലണ്ടനിലേയും വാര്‍ത്താ ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഫുള്‍പേജ് പരസ്യത്തിലൂടെയാണ് സുക്കര്‍ബര്‍ഗിന്റെ മാപ്പപേക്ഷ.
‘നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്കത് കഴിയുന്നില്ലെങ്കില്‍ നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അര്‍ഹതയില്ല’-ഇതായിരുന്നു പത്രങ്ങളുടെ പുറം പേജില്‍ ഫേസ്ബുക്ക് നല്‍കിയ പരസ്യത്തിലെ വാചകം.
ലണ്ടനിലെ സണ്‍ഡെ ടെലഗ്രാഫ്, സണ്‍ഡേ ടൈംസ്, മെയില്‍ ഓണ്‍ സണ്‍ഡേ, ഒബ്സര്‍വര്‍, സണ്‍ഡേ മിറര്‍, സണ്‍ഡേ എക്സ്പ്രസ്, യുഎസിലെ ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പത്രങ്ങളിലാണ് ഫേസ്ബുക്ക് തങ്ങളുടെ പരസ്യം പ്രസിദ്ധീകരിച്ചത്. കേംബ്രിജ് യൂണിവേഴ്‌സിറ്റി ഗവേഷകന്‍ വികസിപ്പിച്ചെടുത്ത ചോദ്യാവലിയാണ് 2014ല്‍ ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് സുക്കര്‍ബര്‍ഗ് വിശദീകരിച്ചു.
also read: തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഡേറ്റ സ്വാധീനം : തീര്‍ച്ചയായും പരിശോധിക്കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല. ഫേസ്ബുക്കിനെ വിശ്വസിച്ചതിന് നിങ്ങള്‍ക്ക് നന്ദി, ഇതിലും മികച്ച സേവനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും സുക്കര്‍ബര്‍ഗ് വിശദീകരിക്കുന്നു.
ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിജ് അനലിറ്റിക്കക്കുവേണ്ടി അലക്‌സാണ്ടര്‍ കോഗന്‍ എന്ന ഗവേഷകന്‍ നിര്‍മിച്ച ആപ് വഴിയാണ് കോടിക്കണക്കിന് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഫേസ്ബുക്കിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. മാത്രമല്ല ലോകത്തിന്റെ പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് സുക്കര്‍ബര്‍ഗ് രംഗത്തെത്തിയത്.
Post Your Comments