Latest NewsNewsInternational

ഒരു പെഗ് അടിച്ച് ഇന്ത്യകാരി സ്വന്തമാക്കിയത് ലോക റെക്കോർ‍ഡ്

ലണ്ടൻ: ഒരു പെഗ് അടിച്ച് ഇന്ത്യകാരി സ്വന്തമാക്കിയത് ലോക റെക്കോർ‍ഡ്. ഞെട്ടണ്ട ഒറ്റ പെഗ് മദ്യത്തിനു 9.14 ലക്ഷം രൂപയാണ് വില. ലണ്ടനിലെ ഹൈഡ് കെസിങ്ടൻ ബാറിൽ സൂക്ഷിച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള കോണ്യാക്കിന്റെ 40 മില്ലിലീറ്ററിന്റെ പെഗ് വാങ്ങിക്കഴിച്ചാണ് ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചതിന്റെ റെക്കോർഡ് രഞ്ജിത ദത്ത് മക്ഗ്രൊവാർട്ടിക്കായി സ്വന്തമാക്കിയത്.

Undated handout photo of Ranjeeta Dutt McGroarty, holding a 40 ml serve of Rome De Bellegarde Cognac, which sold for £10,014

1858ൽ നിർമിച്ച മദ്യം 2004ലാണു കണ്ടെത്തുന്നത്. ട്രിനിറ്റി നാചുറൽ ഗ്യാസ് കമ്പനിയുടെ സ്ഥാപകയും ഡയറക്ടറുമാണു രഞ്ജിത. 2016ൽ ഹോങ്കോങ്ങിലെ ബാറിൽ വിറ്റ 6.46 ലക്ഷം രൂപയുടെ മദ്യമായിരുന്നു മുൻ റെക്കോർഡ്. ജീവിതം പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനും അതിരുകൾ ഭേദിക്കുന്നതിനുമാണ് എന്നായിരുന്നു മദ്യം രുചിക്കുന്നതിനിടെ രഞ്ജിതയുടെ പ്രതികരണം.

 Ranjeeta Dutt McGroarty, holding her receipt for a shot of Rome de Bellegarde Cognac, which sold for £10,014, setting a new world record.

shortlink

Related Articles

Post Your Comments

Related Articles


Back to top button