Latest NewsGulf

ഈ മേഖലയിൽ കർശന നടപടിക്ക് ഒരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ: നിയമ ലംഘനം നടത്തുന്ന ക്ലിനിക്കുകൾക്കും ലാബുകൾക്കും കനത്ത പിഴ ചുമത്താൻ ഒരുങ്ങി സൗദി. ഇതുമായി ബന്ധപ്പെട്ട നിയമാവലി മൂന്നുമാസത്തിനു ശേഷം നിലവിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ലൈസൻസ് ഇല്ലാതെ തുറക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനും ആറു മാസം മുതൽ രണ്ടു വർഷം വരെ ലൈസൻസ് നിഷേധിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന നിയമാവലി അംഗീകരിച്ചു കഴിഞ്ഞു.

ഇപ്രകാരം ലൈസൻസ് ഇല്ലാതെ തുറക്കുന്ന ആശുപത്രികൾക്ക് ഒരു ലക്ഷം മുതൽ നാല് ലക്ഷം റിയാൽ ,ക്ലിനിക്കുകൾക്കും ഏകദിന ശസ്‌ത്രക്രിയ സെന്ററുകൾക്കും 50,000 റിയാൽ മുതൽ ഒന്നര ലക്ഷം റിയാൽ, ലാബുകൾക്കും എക്സ് റേ സെന്ററുകൾക്കുമാകട്ടെ 30,00 മുതൽ ഒരുലക്ഷം റിയാൽ വരെയായിരിക്കും പിഴയായി ചുമത്തുക.

മുഴുവൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും സേവന നിരക്കുകൾ നിശ്ചയിച്ചു ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയിരിക്കണമെന്നും മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഈ നിരക്കുകളിൽ ഭേദഗതി വരുത്താൻ പാടില്ലെന്നും നിയമാവലിയിൽ വ്യക്തമാക്കുന്നു.

ALSO READ ;കരൾ സംബന്ധമായ അസുഖങ്ങൾ നിങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button