മൂവാറ്റുപുഴ: കുട്ടികള്‍ക്ക് എടുക്കേണ്ട കുത്തിവെപ്പ് മരുന്നുകൾ തലേദിവസം സിറിഞ്ചില്‍ നിറച്ച നടപടി വിവാദമാകുന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇത് വിവാദമായതോടെ ഡ്യൂട്ടി നഴ്സിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഡി.എം.ഒ ഉത്തരവിട്ടു.
ആറു മാസം മുതല്‍ 15 വയസ് വരെയുള്ള 17 കുട്ടികളാണ് ഇവിടെ ചികിത്സയിലുള്ളത്. രാത്രി എട്ടിന് നൽകുന്ന കുത്തിവെപ്പിന് ശേഷം പിറ്റേ ദിവസം രാവിലെ അഞ്ച് മണിക്കാണ് അടുത്ത കുത്തിവെപ്പ് ഇവർക്ക് നൽകേണ്ടത്. എന്നാൽ രാത്രി പത്ത് മണിക്ക് ശേഷം സിറിഞ്ചുകളില്‍ മരുന്ന് നിറച്ച് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കൾ ഇത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. ആശുപത്രി അധികൃതര്‍ നിറച്ച് വെച്ച മരുന്നുകള്‍ നശിപ്പിക്കുകയും ഡ്യൂട്ടി നഴ്സിനെ മാറ്റി പകരം ആളെ നിയമിക്കുകയും ചെയ്തു.
Post Your Comments