കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് അടച്ചിടും. പമ്പുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഉച്ചവരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. പമ്പുകളുടെ പ്രവർത്തനത്തിന് സർക്കാർ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
കോട്ടയം പമ്പാടിയിൽ കഴിഞ്ഞയാഴ്ച പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് 1.5 ലക്ഷം രൂപ കവർന്നിരുന്നു. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Post Your Comments