NewsBusiness

വമ്പൻ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങി ബിഎസ്എൻഎൽ

മുംബൈ ; പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നെറ്റ്‌വർക്ക് വികസനത്തിനായി കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. 2018-19 കാലയളവില്‍ 4,300കോടിയയിരിക്കും ഇതിനായി മാറ്റിവെക്കുക. അതോടൊപ്പം സർക്കാർ ടെലികോം പദ്ധതികൾക്കായി 5,000 മുതൽ 6,000 കോടി രൂപയുമായിരിക്കും മാറ്റിവെക്കുക. “മൊബൈൽ നെറ്റ്വര്‍ക്കിനെ ശക്തിപ്പെടുത്തുക, ബ്രോഡ്ബാൻഡ് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുക, കേന്ദ്ര നെറ്റ്വര്‍ക്ക് ശ്കതിപ്പെടുത്തുക തുടങ്ങിയവയാണ് 4,300കോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന്” ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറയുന്നു.

ഭാരത് നെറ്റ്വർക്ക് ഫോർ സ്പെക്ട്രം, വടക്കുകിഴക്കൻ മേഖലയിലെ സമഗ്ര ടെലികോം വികസന പദ്ധതി, ആന്തമാന്‍ ഫൈബർ നെറ്റ്വർക്ക് വികസനം, തുടങ്ങിയ പദ്ധതികൾക്കാണ് 5,000 മുതൽ 6,000 കോടി രൂപ നീക്കിവെച്ചത്. ലക്ഷദ്വീപിലെയും , അരുണാചൽ പ്രദേശിലെ വിദൂര മേഖലകളിലെ വികസന പ്രവർത്തനവും ഇതിൽപെടുന്നു. സ്വകാര്യ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത മേഖലയിൽ കണക്ടിവിറ്റി പദ്ധതികൾക്കായി സർക്കാർ വൻ തുക മുടക്കി ബിഎസ്എൻഎലിന്റെ സഹായത്തോടെയായിരിക്കും നടപ്പാക്കുക. കൂടാതെ 3 ജി സേവനങ്ങൾക്ക് 12,000 മൊബൈൽ ടവറുകളും,4G സേവനത്തിനായി 10,000 മൊബൈൽ ടവറുകളും സ്ഥാപിക്കുമെന്നും . 100 ശതമാനം 4 ജി സേവന വിപുലീകരണത്തിന് ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Also read ;ഉപഭോക്താക്കൾക്ക് അനുഗ്രഹമായ ഫേസ്ബുക്കിന്റെ പ്രൈവസി പോളിസി ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button