ഫേസ്ബുക്ക് സുരക്ഷിതമല്ലെന്ന വാർത്ത പ്രചരിക്കുന്നതിനിടെ പലരും ആശങ്കയിലാണ്. എന്നാൽ നിങ്ങളെക്കുറിച്ച് എന്ത് വിവരങ്ങളാണ് ഫേസ്ബുക്ക് ശേഖരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് കമ്പനിയുടെ പുതിയ പ്രൈവസി പോളിസി. നിങ്ങൾ പോസ്റ്റ് ചെയ്‌ത ഫോട്ടോകൾ, ക്ലിക് ചെയ്‌ത പരസ്യങ്ങൾ, ഫ്രണ്ട്സ് ആയവരുടെയും അൺഫ്രണ്ട് ചെയ്‌തവരുടെയും വിവരങ്ങൾ എന്നിവ ഫേസ്ബുക്കിൽ നിന്ന് തന്നെ ശേഖരിക്കാവുന്നതാണ്. ഇവയെല്ലാം തന്നെ പ്രൈവസി പോളിസിയിൽ ചേർത്തിട്ടുണ്ടെങ്കിലും കുറച്ചു പേർ മാത്രമാണ് ഇത് വായിച്ചുനോക്കാൻ സമയം ചെലവഴിച്ചിട്ടുള്ളതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
Read Also: അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം ദുബായില്‍ പിടിയിലായി
ഫേസ്ബുക്ക് ഉപേഭാക്താക്കളുടെ അടിസ്ഥാന പ്രൊഫൈല്‍ വിവരങ്ങളും അവരുടെ ‘ലൈക്കു’കള്‍ നിരീക്ഷിച്ച് ഇഷ്ടാനിഷ്ടാനങ്ങളും ശേഖരിക്കാന്‍ യു.എസ് രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക അമേരിക്കന്‍ ഗവേഷകനായ അലക്സാണ്ടര്‍ കോഗനെ 2014ലാണ് നിയമിച്ചത്. കോഗന്‍ നിര്‍മിച്ച ആപ്ലിക്കേഷന് എഫ്.ബി പ്രൈവസി സെറ്റിങ്സ് കര്‍ശനമാക്കിയിട്ടില്ലാത്തവരുടെ സുഹൃത്തുക്കളുടെ വിവരങ്ങളും ശേഖരിക്കാന്‍ ഫേസ്ബുക്ക് അനുമതി നല്‍കിയിരുന്നു.
Post Your Comments