ദുബായ്: ഇന്തോനേഷ്യൻ സ്വദേശിയായ യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച രണ്ട് പേർക്ക് ജയിൽ ശിക്ഷയും പിഴയും. ബംഗ്ലാദേശ് സ്വദേശികളായ രണ്ട് യുവാക്കൾക്കാണ് അഞ്ച് വർഷം ജയിൽ ശിക്ഷയും 100,000 ദിർഹം പിഴയും കോടതി വിധിച്ചിരിക്കുന്നത്.
Read Also: എസ്എഫ്ഐ-ബിജെപി പ്രവത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു
കഴിഞ്ഞവർഷം ജൂണിലാണ് ഇവർ പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്താണ് ഇവർ യുവതിയുമായി പരിചയപ്പെടുന്നത്. തുടർന്ന് പരാതിക്കാരിയെയും മറ്റൊരു യുവതിയെയും ഇവർ കൂട്ടിക്കൊണ്ടുപോകുകയും ചെറിയ വസ്ത്രങ്ങൾ ധരിക്കാൻ നൽകുകയും ചെയ്തു. കുറച്ച് ദിവസങ്ങക്ക് ശേഷം പരാതിക്കാരിയെ ഇവർ മറ്റൊരു സ്ഥലത്തേക്ക് കടത്താൻ ശ്രമിക്കുകയും ഇതിനിടയിൽ പോലീസ് പിടികൂടുകയുമായിരുന്നു.
Post Your Comments