ബംഗളൂരു•ബി.ജെ.പി രാജ്യസഭാ എം.പിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഫൗണ്ടേഷന്റെ പുരസ്‌കാരം നിരസിച്ച് ബംഗളൂരു ഐ.ജി (ഹോം ഗാര്‍ഡ് ആന്‍ഡ് സിവില്‍ ഡിഫന്‍സ്) രൂപ ഐ.പി.എസ് വീണ്ടും വാര്‍ത്തകളില്‍. തന്റെ മനസാക്ഷി അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അവാര്‍ഡ് നിരസിച്ചത്.
വന്‍തുക വഹിക്കുന്ന പുരസ്കാരമാണ് “നമ്മ ബംഗളൂരു അവാര്‍ഡ്’
അവാര്‍ഡ് സ്വീകരിക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് രൂപ ഐ.പി.എസ് നമ്മ ബംഗളൂരു ഫൌണ്ടേഷന്‍ ചെയര്‍മാന് അയച്ച കത്തില്‍ പറഞ്ഞു.
“എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാഷ്ട്രീയമായി ചെറിയ ചായ്‌വെങ്കിലും ഉള്ള സംഘടനകളില്‍ നിന്നും നിക്ഷ്പക്ഷതയും സമദൂരവും പാലിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ മാത്രമേ, ഒരു പൊതുസേവകന് പൊതുജനങ്ങളുടെ ദൃഷ്ടിയിൽ ശുദ്ധമായ, നല്ല ചിത്രം നിലനിർത്താൻ കഴിയൂ”-രൂപ കത്തില്‍ പറയുന്നു.
ഈ വര്‍ഷത്തെ മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന വിഭാഗത്തിലേക്കാണ് രൂപയെ നാമനിര്‍ദ്ദേശം ചെയ്തിരുന്നത്.
രൂപ അടക്കം എട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് അവാര്‍ഡിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാകും വിജയിയെ പ്രഖ്യാപിക്കുക.
വ്യവസായിയും ബി.ജെ.പി രാജ്യസഭ എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍ ഫണ്ട് ചെയ്യുന്ന ഫൌണ്ടേഷന്‍ ബഹുവിധ വ്യക്തിത്വങ്ങൾക്കാണ് ‘നമ്മ ബംഗളൂരു അവാര്‍ഡ്’ നല്‍കുന്നത്. ഇത് ഒമ്പതാമത്തെ അവാര്‍ഡാണ്.
കഴിഞ്ഞവര്‍ഷം, ജയില്‍ ഡി.ഐ.ജി ആയിരിക്കെ ബംഗളൂരു ജയിലില്‍ സ്വാധീനമുള്ള തടവുകാര്‍ക്ക് വി.ഐ.പി പരിഗണന നല്‍കുന്നത് വെളിപ്പെടുത്തി രൂപ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Post Your Comments