Latest NewsKerala

ബിജെപി-എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി ; രണ്ടു പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: ബിജെപി-എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രണ്ടു പേർക്ക് വെട്ടേറ്റു. പാറശാലയ്ക്ക് സമീപം ചെങ്കലിൽ ഇരു വിഭാഗം തമ്മിൽ ഉണ്ടായ സംഘര്‍ഷത്തിൽ ബിജെപി പ്രവര്‍ത്തകന്‍ വിഷ്ണുവിനും അച്ഛന്‍ മോഹനനുമാണ് വെട്ടേറ്റത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയപ്പോൾ. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് കാരണമെന്ന നിലപാടിലാണ് പോലീസ്.

അതേസമയം നേരത്തെ ആർഎസ്എസുമായുള്ള ഏറ്റുമുട്ടലിൽ എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ ചെങ്കല്‍ ലോക്കല്‍ കമ്മറ്റി ജോയിന്റ്‌സെക്രട്ടറി, ബിനോയ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസാണെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.

ALSO READവിപ്ലവകവിയ്ക്ക് വയല്‍ക്കിളികള്‍ വയല്‍ക്കഴുകന്മാരാകുന്ന വിരോധാഭാസം

shortlink

Related Articles

Post Your Comments

Related Articles


Back to top button