Latest NewsKeralaNews

ഇവള്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി; കണ്ണൂരിന്റെ കണ്ണീര് തുടയ്ക്കാന്‍ ഇനി ഡോക്ടര്‍ അസ്‌ന

കണ്ണൂര്‍: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായ അസ്നയെ മലയാളികള്‍ക്കെന്നും ഒരു നൊമ്പരം തന്നെയാണ്. 2000 സെപ്റ്റംബര്‍ 27 ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ബോംബ് സ്ഫോടനത്തില്‍ അസ്നയ്ക്ക് കാല് നഷ്ടപ്പെടുന്നത്. മുറ്റത്ത് കളിക്കുമ്പോള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ആര്‍എസ്എസ് അക്രമികള്‍ എറിഞ്ഞ ബോംബില്‍ ഒന്നാം ക്ലാസ്സുകാരി അസ്നയ്ക്കൊപ്പം അനിയന്‍ ആനന്ദിനും അമ്മ ശാന്തയ്ക്കും ഗുരുതരമായി പരിക്കേറ്റു.

തുടര്‍ന്ന് അസ്‌നയെ തലശേരിയിലും പിന്നീട് കൊച്ചിയിലും മൂന്നു മാസത്തോളം ചികിത്സിക്കേണ്ടി വന്നു. വലതുകാല്‍ മുട്ടിനു കീഴെ വച്ച് മുറിച്ചു മാറ്റി. അന്ന് ഓം ക്ലാസില്‍ പഠിക്കുകയായിരു അസ്‌ന പിന്നീടു കൃത്രിമക്കാല്‍ വച്ചാണ് നടന്നത്. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും മികച്ച വിജയം നേടി. പ്ലസ്ടുവിന് 86% മാര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം തൃശൂരില്‍ എന്‍ട്രന്‍സ് പരിശീലനം. വികലാംഗ ക്വോട്ടയിലാണ് അസ്‌നയ്ക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചത്.

Also Read : കൂട്ടബലാത്സംഗത്തിന് ഇരയായ 11വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകി

എന്നാല്‍, തളരാത്ത ആത്മവിശ്വാസവുമായി അസ്‌ന ഇന്ന് പഠിച്ച് ഡോക്ടറായിരിക്കുകയാണ്. കൃത്രിമക്കാലില്‍ നടന്നുശീലിച്ച അസ്നയുടെ പോരാട്ടം വിധിയോടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് എം.ബി.ബി.എസ്. പരീക്ഷയില്‍ വിജയിച്ച കാര്യം അസ്നയറിഞ്ഞത്. അസ്നയുടെ മെഡിക്കല്‍ വിദ്യാഭ്യാസച്ചെലവ് എന്‍ജിഒ അസോസിയേഷന്‍ ഏറ്റെടുത്തിരുന്നു. കോണ്‍ഗ്രസ് അനുഭാവി കുടുംബമായിരുന്നു അസ്നയുടേത്. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ച് നിര്‍ധനരായ അസ്നയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്കി.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം അസ്നയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പാട് ചെയ്തിരുന്നു. അതേസമയം ഡോക്ടര്‍ പദവി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പരിക്കേറ്റ് ഏറെ കാലം ആശുപത്രിയില്‍ കഴിയേണ്ടിവന്ന കാലത്ത് മനസില്‍ ഉടലെടുത്ത ആഗ്രഹമാണ് ഡോക്ടറാവുക എന്നതെന്നും അസ്ന പറഞ്ഞു. ജീവനും ജീവിതവും തിരിച്ചു നല്‍കിയ വൈദ്യശാസ്ത്രത്തിനു മുന്നിലേക്ക് അസ്‌ന വീണ്ടുമെത്തുമ്പോള്‍ തെളിയുന്നത് മാനവികതയുടെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും ഉറച്ച കാല്‍പ്പാടുകളാണ്. ബാല്യത്തിന്റെ ഓര്‍മകളില്‍ ഡോക്ടര്‍മാരും ആശുപത്രി വരാന്തകളും നിറഞ്ഞതിനാലാവണം ഡോക്ടറാവണമെന്ന് ഇത്രയും ആഗ്രഹിച്ചതെന്ന് ഏസ്‌ന മുമ്പ് പറഞ്ഞിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button