ബംഗളൂരു: ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ രണ്ടു ദിവസത്തെ പര്യടനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയിലാണ് ഷാ പര്യടനം നടത്തുന്നത്. കര്‍ണാടകയിലെ ലിംഗായത്ത് മഠത്തിലെത്തി നേതാക്കളെ സന്ദര്‍ശിച്ചുകൊണ്ടാണ് അമിത് ഷാ രണ്ട് ദിവസത്തെ യാത്രക്ക് തുടക്കം കുറിക്കുന്നത്.
കൂടാതെ സംസ്ഥാനത്തെ കര്‍ഷകരേയും വ്യാപാരികളേയും സന്ദര്‍ശിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന ഏകസംസ്ഥാനമായ കര്‍ണാടകയില്‍ ഭരണത്തിലെത്തുക എന്നതാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ പര്യടനം നടത്തിയിരുന്നു. വിവിധ ജാതി-മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളാണ് രാഹുല്‍ പ്രധാനമായും സന്ദര്‍ശിച്ചത്. കര്‍ണാടകയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇത്തവണ നടക്കുക എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം ആയിരിക്കുകയാണ്.
Post Your Comments