
ഹോസ്ദുര്‍ഗ് : കത്തിനൊപ്പം താലമാല ഊരിവച്ചു യുവതി കാമുകനൊപ്പം നാടുവിട്ടു. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ സഞ്ജു ദാസ്(23) എന്ന യുവതിയാണു സഹപ്രവര്‍ത്തകനൊപ്പം നാടുവിട്ടത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന റെനീഷ് ആണു ഭര്‍ത്താവ്. യുവതി ജോലി ചെയ്തിരുന്ന അതേ സ്ഥാപനത്തിലെ തന്നെ മുന്‍ ജീവനക്കാരനാനൊപ്പമാണ് ഇവര്‍ നാടുവിട്ടത്.
ശനിയാഴ്ച രാവിലെ താലിമാലയും കത്തും അടങ്ങുന്ന കവര്‍ സ്ഥാപനത്തിന്റെ മാനേജരുടെ പക്കല്‍ ഏല്‍പ്പിച്ച ശേഷം യുവതി ഷോറുമില്‍ നിന്ന് ഇറങ്ങി. യുവതി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈകിട്ട് ജോലി സ്ഥലത്തേയ്ക്ക് എത്താം എന്നും ശേഷം അവിടുന്നു ഒരുമിച്ചു യുവതിയുടെ വീട്ടിലേയ്ക്കു പോകാം എന്നും ഭര്‍ത്താവ് റെജീഷ് പറഞ്ഞിരുന്നു. വൈകിട്ട് ജോലി സ്ഥലത്ത് എത്തിയപ്പോഴാണു ഭാര്യ ഏല്‍പ്പിച്ച കവര്‍ ഭര്‍ത്താവിനു ലഭിക്കുന്നത്. തുടര്‍ന്ന് ഇയാളുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസ് എടുത്തു.
Post Your Comments