ലണ്ടന്‍: ഓസ്ട്രേലിയയില്‍നിന്ന് ക്വാണ്ടാസിന്റെ മിന്നല്‍ ഇടവേളയില്ലാതെ പറന്നത് 14,498 കിലോമീറ്റർ. ദൈര്‍ഘ്യമേറിയ സര്‍വീസ് നടത്തി മുന്നേ തന്നെ ക്വാണ്ടാസ് ചരിത്രം കുറിച്ചിരുന്നു. ഇക്കുറി ഓസ്ട്രേലിയയില്‍നിന്ന് പറന്ന വിമാനം ഇറങ്ങിയത് ലണ്ടനിലാണ്. ഇടവേളകളില്ലാതെ താണ്ടിയത് 14,498 കിലോമീറ്റർ.
also read:ഹെലികോപ്റ്റർ പറന്നത് കല്യാണ വീട്ടിലേക്ക് ഇറങ്ങിയത് മറ്റൊരിടത്ത്
ക്വാണ്ടാസിന്റെ ക്യൂഎഫ്9 എന്ന വിമാനമാണ് ഈ വിസ്മയ ദൗത്യം പൂര്‍ത്തിയാക്കി ലണ്ടന്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. വെറും 17 മണിക്കൂര്‍ മാത്രമാണ് ഇത്രയും ദൂരം പറക്കാന്‍ ചെലവഴിച്ചത്. വിമാനത്തില്‍ 200 യാത്രക്കാരും 16 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പെര്‍ത്തില്‍നിന്ന് ശനിയാഴ്ച പ്രാദേശിക സമയം 6.49 ന് പറന്നുയര്‍ന്ന വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഞായറാഴ്ച 5.10 ന് എത്തി.ബോയിംഗിന്റെ 787-9 ഡ്രീംലൈനര്‍ വിമാനമാണ് ക്വാണ്ടാസ് ഇതിനായി ഉപയോഗിച്ചത്.
Post Your Comments