കല്യാണ വീട്ടിലേക്ക് പറന്ന ഹെലികോപ്റ്റർ ചെന്നിറങ്ങിയത് ജയിലിൽ. പാകിസ്ഥാനിലാണ് ഈ രസകരമായ സംഭവം നടന്നത്. മലേഷ്യയില്‍ നിന്ന് ധാക്കയില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച ഹെലികോപ്റ്ററാണ് അതി സുരക്ഷയുള്ള കഷിംപുര് സെന്‍ട്രല്‍ ജയിലിൽ ഇറങ്ങിയത്. തീവ്രവാദികള്‍ ആക്രമണത്തിന് എത്തിയതാണെന്ന ധാരണയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്ടർ വളഞ്ഞപ്പോഴാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണെന്ന് മനസിലായത്.
തീവ്രവാദി ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നതിനാല്‍ ജയിലില്‍ മുന്‍കരുതല്‍ ശക്തമാക്കിയിരുന്നു. ഒരു കുടുംബവും പൈലറ്റുമടക്കം അഞ്ച് യാത്രക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഹെലികോപ്ടര്‍ പറത്തിയ, വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് സംഭവിച്ച പിഴവാണ് ജയിലില്‍ ഇറങ്ങാന്‍ കാരണമായതെന്നും വിശദമായ ചോദ്യംചെയ്യലിനുശേഷം ഇവരെ അടുത്ത ഗ്രാമത്തില്‍ തന്നെയുള്ള വിവാഹസ്ഥലത്തേക്ക് മടങ്ങാന്‍ അനുവദിച്ചെന്നും അധികൃതർ പറഞ്ഞു.
Post Your Comments