യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലാണ് താമസിപ്പിച്ചത്. ഇവര്‍ക്ക് ഇനി തിങ്കളാഴ്ച മാത്രമേ യാത്ര തുടരാനാകൂ.
ബെര്‍ലിന്‍: മദ്യപിച്ച് ലക്കുകെട്ട് കോ പൈലറ്റ് എത്തിയതിനെ തുടര്‍ന്ന് 106 യാത്രക്കാര്‍ കുടുങ്ങി. കോ പൈലറ്റ് മദ്യപിച്ച് എത്തിയതിനെ തുടര്‍ന്ന് ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയ്തതോടെയാണ് യാത്രക്കാര്‍ പെട്ടത്. ജര്‍മനിയിലെ സ്റ്റുറ്റഗാര്ത് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. പോര്‍ച്ചുഗീസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇത്തരത്തില്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നത്. ഇതിന് എയര്‍ലൈന്‍സ് ക്ഷമ ചോദിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി ലിസ്ബനിലേക്കുള്ള ടേക്ക് ഓഫിന് മുമ്പായാണ് സര്‍വീസ് കമ്പനി വേണ്ടെന്ന് വെച്ചത്. കോ പൈലറ്റിനെ മദ്യം മണത്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് ഇയാളെ എയര്‍പോര്‍ട്ട് സുരക്ഷ ജീവനക്കാര്‍ പരിശോധിക്കുകയും മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമാവുകയുമായിരുന്നു. തുടര്ന്്ന് 40 കാരനായ കോ പൈലറ്റിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലാണ് താമസിപ്പിച്ചത്. ഇവര്‍ക്ക് ഇനി തിങ്കളാഴ്ച മാത്രമേ യാത്ര തുടരാനാകൂ.
Post Your Comments