വാഷിങ്ടണ്‍: അമേരിക്കന്‍ എംബസി ഇസ്രയേലിലെ ജറുസലം പട്ടണത്തിലേക്ക് മാറ്റുന്നതിനുള്ള തീരുമാനം വേദനാജനകമാണെന്ന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന്. മധ്യപൂര്‍വേഷ്യയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത യൂറോപ്പ് ആയി മേഖല മാറാന്‍ സാധ്യതയുണ്ടെന്നും, അതിനുള്ള വിഭവശേഷി ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക സന്ദര്‍ശിക്കുന്ന അമീര്‍ സൗദിയിലേക്ക് യു.എസ് നിക്ഷേപം ആകര്‍ഷിക്കുകയെന്നതാണ് സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യമെന്നും, ലോകത്തെ യുറേനിയം ശേഖരത്തിന്റെ അഞ്ചുശതമാനം സൗദിയിലാണെന്നും, ആ യുറേനിയം ഞങ്ങള്‍ ഉപയോഗിക്കരുതെന്ന് പറയുന്നത് എണ്ണ ഉപയോഗിക്കരുതെന്ന് പറയുന്നതുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments