ജറുസലേം: ജറുസലേമിലെ ഓള്‍ഡ് സിറ്റിയില്‍ ബസിനുനേരെയുണ്ടായ വെടിവെയ്പ്പില്‍ ഗര്‍ഭിണിയുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ പോലീസ് അറിയിച്ചു. യഹൂദരുടെ വിശുദ്ധ പ്രാര്‍ത്ഥനാകേന്ദ്രമായ വെസ്റ്റേണ്‍ വാളിന് സമീപമാണ് ആക്രമണം നടന്നത്.
Read Also:സിപിഎം പ്രവർത്തകൻ ഷാജഹാൻ വധം രാഷ്ട്രീയക്കൊലയെന്ന വാദം തള്ളി എഫ്.ഐ.ആർ
ടോംബ് ഓഫ് ഡേവിഡ് ബസ് സ്റ്റോപ്പില്‍ വെച്ചാണ് തോക്കുധാരിയായ യുവാവ് ബസിന് നേരെ നിറയൊഴിച്ചത്. ജൂത വിശ്വാസികളുടെ പുണ്യസ്ഥലമായ വെസ്റ്റേണ്‍ മതിലില്‍ നിന്നും, സാബത്തിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥന നടത്തിയ ശേഷം മടങ്ങിയവരാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ അമേരിക്കന്‍ പൗരന്‍മാരാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണം നടത്തിയ യുവാവിന് 30 വയസ് പ്രായം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇത് ഭീകരാക്രമണമാണെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments