Latest NewsKerala

ജറുസലേമിൽ ഇസ്രയേൽ പൊലീസ് ഉദ്യോ​ഗസ്ഥയെ പലസ്‌തീൻ ബാലൻ കുത്തിക്കൊന്നു

ജെറുസലേം: ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമയോകൊണ്ടിരിക്കെ ജെറുസലേമിൽ വച്ച് ഇസ്രയേൽ പൊലീസ് ഉദ്യോ​ഗസ്ഥയെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തി. എലിഷെവ റോസ് ഐഡ ലുബിൻ(20)ആണ് കൊല്ലപ്പെട്ടത്. പെട്രോളിങ്ങിനിടെ പതിനാറുകാരനായ പലസ്തീൻ ബാലനാണ് ഉദ്യോ​ഗസ്ഥയെ കുത്തിയത്. ബാലനെ ഇസ്രയേൽ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി

മറ്റൊരു ഉദ്യോ​ഗസ്ഥനും 16കാരന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ജറുസലേമിലെ നഗരത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ സൈനിക പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കിഴക്കൻ ജറുസലേമിലെ സെയ്‌റിലെ പലസ്തീൻ നിവാസിയാണ് 16കാരനെന്ന് ഇസ്രായേൽ പോലീസ് പറഞ്ഞു.

അഭയാർഥി ക്യാമ്പിൽ നടത്തിയ പരിശോധനക്കിടെ കൗമാരക്കാരനായ ആക്രമണകാരിയെ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021-ൽ അമേരിക്കയിലെ ജോർജിയയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയതാണ് എലിഷെവ റോസ് ഐഡ ലുബിൻ. 2022-ൽ കരസേനയുടെ ഭാഗമായാണ് ലുബിൻ ഇസ്രായേൽ ബോർഡർ പൊലീസിൽ ചേർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button