ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അപകടത്തില്‍ പരുക്കേറ്റെന്ന വാര്‍ത്ത നിഷേധിച്ച് ഡെറാഡൂണ്‍ പൊലീസ്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരും വഴി ഷമിക്ക് കാര്‍ അപകടത്തില്‍ പരുക്കേറ്റതായി എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഷമിയുടെ കാര്‍ അപകടത്തില്‍ പെട്ടു എന്ന വാര്‍ത്ത സത്യം തന്നെയാണ്. എന്നാല്‍ ആ കാറില്‍ ഷമി ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
ഷമി ഞായറാഴ്ച ഡെറാഡൂണ്‍ വിട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹങ്ങളില്‍ ഒന്ന് അപകടത്തില്‍പ്പെട്ടു. ഷമി ഈ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് ഓഫീസര്‍ ദില്‍വാര്‍ സിങ് അറിയിച്ചു. തലയ്ക്ക് പരിക്കേറ്റ ഷമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുറിവിന് തുന്നലിട്ട ശേഷം ആശുപത്രിയില്‍ കഴിയുന്ന ഷമി ഡോക് ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നുമാണ് വാര്‍ത്ത പുറത്ത് വന്നത്.
Post Your Comments