Latest NewsNewsGulf

യു.എ.ഇ എമിറേറ്റ്‌സ് ഐഡി നഷ്ടമായാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പ്രവാസികള്‍ക്ക് ചില നിര്‍ദേശങ്ങള്‍

ദുബായ് : പ്രവാസികള്‍ക്കും ദുബായില്‍ സ്ഥിരതാസമാക്കിയവര്‍ക്കും ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് എമിറേറ്റ്‌സ് ഐ.ഡി. ഡ്രൈവിംഗ് ലൈസന്‍സ്, വീട് വാടകയ്ക്ക് ലഭിക്കുന്നതിനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്.

എമിറേറ്റ്‌സ് ഐഡിയില്‍ ഒരു വ്യക്തിയുടെ വിവരങ്ങളും ജോലി ചെയ്യുന്ന സ്ഫാപനത്തിന്റെ പേരും മേല്‍വിലാസവും എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഈ രേഖ വളരെ പ്രധാനപ്പെട്ടതാണ്.

എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

1, എമിറേറ്റ്‌സ് ഐഡി നഷ്ടമാകുകയോ അല്ലെങ്കില്‍ അതിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യമ തന്നെ ഇത് സംബന്ധിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കേണ്ടതാണ്. തുടര്‍ന്ന് പൊലീസ് പരാതി സ്വീകരിച്ചതിനു ശേഷം അവിടെ നിന്ന് അക്‌നോളജ്‌മെന്റ് കാര്‍ഡ് നല്‍കും. ഇതിന് 70 ദിര്‍ഹം അവിടെ കെട്ടിവെയ്ക്കണം.

2 പുതിയ എമിറേറ്റ് ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുന്നതിനായി ഇതുമായ് ബന്ധപ്പെട്ടുള്ള ഓഫീസില്‍ പുതിയ അപ്ലിക്കേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കണം. അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴിയും അപേക്ഷിയ്ക്കാം

3, പുതിയ എമിറേറ്റ് ഐഡിയ്ക്കായി അപ്ലിക്കേഷന്‍ സമര്‍പ്പിയ്ക്കും മുമ്പ് താഴെ പറയുന്ന രേഖകള്‍ ഇതിനൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

a, 15 വയസിന് മുകളിലുള്ള ആളുടെ എമിറേറ്റ് ഐഡിയാണ് നഷ്ടപ്പെട്ടതെങ്കില്‍

ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഒപ്പം ഫോട്ടോകോപ്പിയും, റെസിഡന്‍സ് വിസയും

b, ഐ.ഡി കാര്‍ഡ് നഷ്ടമായതിനു ശേഷം ലഭിച്ച അക്‌നോളജ്‌മെന്റ് കാര്‍ഡ് നമ്പര്‍, എന്നിവയും,

15 വയസിന് താഴെയുള്ള വ്യക്തിയുടെതാണ് എമിറേറ്റ് ഐഡി കാര്‍ഡ് നഷ്ടപ്പെട്ടതെങ്കില്‍ ആ വ്യക്തിയുടെ ഫോട്ടോയും, പാസ്‌പോര്‍ട്ടും, റെഡിഡന്‍സ് വിസയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.

പുതിയ കാര്‍ഡിനായി അപേക്ഷിയ്ക്കുമ്പോള്‍ 300 ദിര്‍ഹം ആദ്യം അടച്ചതിനു ശേഷം സര്‍വീസിംഗ് ചാര്‍ജ് 150 ദിര്‍ഹം കൂടി നല്‍കേണ്ടതാണ്. ഒപ്പം അഡീഷ്ണല്‍ ചാര്‍ജെന്ന നിലയില്‍ 70 ദിര്‍ഹം കൂടി നല്‍കണം. അപേക്ഷിച്ച് 7 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ എമിറേറ്റ് ഐഡി റെഡി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button