
തിരുവനന്തപുരം: കേരളത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം വേണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ). നവംബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന മത്സരത്തിന് പകരം ജനുവരിയില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരം അനുവദിക്കണമെന്നാണ് കെസിഎയുടെ ആവശ്യം. നവംബറിലെ മഴ സീസണായതിനാല്‍ മത്സരത്തെ ബാധിക്കുമെന്നാണ് കെസിഎയുടെ വിലയിരുത്തല്‍.
കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ മത്സരം മാറ്റി നല്‍കുന്നതാണ് നല്ലതെന്ന് കാട്ടിയാകും കത്ത് നല്‍കുക. എന്നാല്‍, ഒരു അന്താരാഷ്ട്ര മത്സരം സംസ്ഥാനത്തിന് ലഭിക്കാനുള്ള പ്രയാസം മറന്നുകൊണ്ടാണ് കെസിഎ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
നവംബറില്‍ ബിസിസിഐ മത്സരം അനുവദിച്ചതിനാല്‍ ഇപ്പോള്‍ നടത്താനായില്ലെങ്കില്‍ അടുത്തെങ്ങും കേരളത്തില്‍ മത്സരം ലഭിച്ചേക്കിില്ല. അതേസമയം, നവംബറിലെ മത്സരത്തിന് പകരം ജനുവരിയില്‍ മത്സരം ലഭിച്ചാല്‍ തിരുവനന്തപുരത്ത് തന്നെ വേദിയൊരുക്കുമെന്നും കെസിഎ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments