സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വിലയിൽ വൻ ഇടിവുണ്ടായി. ഇതോടെ ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന്റെ സമ്പത്തിൽ ഒരാഴ്ച കൊണ്ട് 1030 കോടി ഡോളറിന്റെ (67000 കോടി രൂപ) ഇടിവുണ്ടായി. കേംബ്രിജ് അനലറ്റിക്ക വിവാദത്തോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില 14 ശതമാനമാണ് ഇടിഞ്ഞത്.
also read: മുന്നറിയിപ്പിന് വില നല്‍കാതെ ഫെയ്‌സ്ബുക്ക്; ചോര്‍ത്തല്‍ ഇപ്പോഴും തുടരുന്നു?
ഫേസ്ബുക്ക് വിവാദത്തിലായതോടെ ബ്ലൂംബെര്‍ഗ് സമ്പന്നപട്ടികയില്‍ സുക്കര്‍ബര്‍ഗ് ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ഓഹരി വിപണിയിലെ ഇടിവ് മൂലം സുക്കര്‍ബര്‍ഗുള്‍പ്പെടെ ലോകത്തിലെ 500 അതിസമ്പന്നരുടെ
സമ്പത്തിൽ ഇടിവുണ്ടായിയെന്നാണ് വിവരം.
Post Your Comments