MenWomenLife StyleHealth & Fitness

ലൈംഗികതയുടെ ആസ്വാദ്യതയ്ക്ക് പങ്കാളികള്‍ക്കു സഹായകമാകുന്ന ഒരു വ്യായാമം ഇതാണ്

ലൈംഗികത ആസ്വദിക്കാനാണ് എല്ലാ പങ്കാളികളും ഒരുപോലെ ശ്രമിക്കുന്നത്. ചിലരില്‍ അത് വിജയിക്കുമ്പോള്‍ ചിലരില്‍ അത് പരാജയമായിരിക്കും. എന്നാല്‍ ലൈഗികതയയില്‍ പരാജിതരായവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നമ്മുടെ ജീവിതത്തിലെ ചില വ്യായാമങ്ങള്‍ക്ക് നമ്മുടെ നഷ്ടപ്പെട്ടുപോയ ദാമ്പത്യത്തെ തരിരിച്ചുപിടിക്കാന്‍ കഴിയും.ചില വ്യായാമങ്ങള്‍ രതി കൂടുതല്‍ രസമുള്ളതാക്കാനും രതിമൂര്‍ച്ഛ മികച്ചതാക്കാനും സഹായിക്കും.

1. ഹൃദയമിടിപ്പ് കൂട്ടുന്ന വ്യായാമങ്ങള്‍

ദിവസേന ചെയ്യുന്ന വ്യായാമങ്ങള്‍ക്ക് ഒന്നുകൂടി ഊര്‍ജ്ജം നല്‍കുക. നടത്തമായാലും സൈക്ലിങ് ആയാലും,ജിമ്മിലെ എക്‌സര്‍സൈസ് ആയാലും. ഇത് ഹൃദയമിടിപ്പ് നിരക്ക് വേഗത്തിലാക്കാന്‍ സഹായിക്കുന്നു. ഇത്ഒരു വ്യക്തിയുടെ ലൈംഗിക ക്ഷണത വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍.

2. നീന്തല്‍

ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും നീന്തുന്നവരാണെങ്കില്‍ 60 വയസ്സുള്ള സ്ത്രീക്കും പുരുഷനുംഅവരെക്കാള്‍ 20 വയസ്സു പ്രായക്കുറവുള്ളവര്‍ക്കുള്ള അതേ ലൈംഗികശേഷി ഉണ്ടാകുമെന്ന് ഹാര്‍വാഡിലെ പഠനം പറയുന്നു.

Also Read: ലോകത്തിലെ ഏറ്റവും ശക്തമായ സംസ്കാരം മതമല്ല, അത് ലൈംഗികതയാണ് : രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം വിവാദത്തില്‍

3. അരയിലെ മസിലുകള്‍ക്ക് ശക്തി നല്‍കുന്ന വ്യായാമങ്ങള്‍

അരക്കെട്ടിന്റെ ശക്തി രതിയില്‍ നിര്‍ണായകമാണ്. കൂടുതല്‍ വഴക്കത്തിനും വേഗതയ്ക്കും അരക്കെട്ടിലെ മസിലുകള്‍ക്ക് ശക്തി കൂടുന്നത് സഹായിക്കും. പുഷ് അപ്, സിറ്റ് അപ് പോലുള്ളവ്യായാമങ്ങള്‍ ദിവസേന ചെയ്യുന്നത് ഇതിനു സഹായകമാണ്.

4.യോഗ

മെയ് വഴക്കം വര്‍ധിക്കാന്‍ സഹായിക്കുന്നതാണ് യോഗയിലെ പല പൊസിഷനുകളും. സ്ത്രീകള്‍ക്കാണ് ഇക്കാര്യത്തില്‍ യോഗ കൂടുതല്‍ ഗുണം ചെയ്യുക. പെല്‍വിക് പേശികളുടെ ശക്തി കൂടാന്‍ യോഗസഹായിക്കും. ഇത് മെച്ചപ്പെട്ട രതിമൂര്‍ച്ഛ ലഭിക്കുന്നതിന് സഹായിക്കുന്നു. ഇത്തരം വ്യായാമങ്ങള്‍ദമ്പതികള്‍ ഒരുമിച്ച് ചെയ്യുന്നത് മെച്ചപ്പെട്ട രതിക്ക് വീണ്ടും സഹായകരമാകും. ഇത് പരസ്പരം അടുപ്പവും വിശ്വാസവും വര്‍ധിപ്പിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button