Latest NewsNewsInternationalTechnology

വ്യാജ വാർത്തകൾ കണ്ടെത്താൻ ഇനി വാട്സാപ്പ് ഹോട്ട്ലൈൻ

വ്യാജ വാർത്തകൾ നിയന്ത്രിക്കാൻ ഈജിപ്ത് ഒരു വാട്സാപ്പ് ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്താൻ പോകുന്നു. ഈ ആപ്പ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും പൊതു താൽപ്പര്യങ്ങൾ ഹാനിക്കുന്ന രീതിയിൽ വരുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യും.

ഏതൊരു പൗരനും ഒരു വാർത്ത വ്യാജമെന്ന് കണ്ടെത്തിയാൽ ഈ ആപ്പ് വഴി അത് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. മാർച്ച് 12 നാണ് ഇത് ആപ്പ് പ്രവർത്തനം ആരംഭിച്ചത്. വിവിധ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കുന്ന വാർത്തകൾ നിരീക്ഷിക്കാൻ പ്രോസിക്യൂഷൻ ജനറൽ നബിൽ സഡക്കിക്ക് ഉത്തരവിട്ടിരുന്നു. ഇതാണ് ഈ ആപ്പിലൂടെ നടപ്പിലാക്കാൻ പോകുന്നത്.

read also: നമ്പർ മാറി വന്ന ഒരു വാട്സാപ്പ് സന്ദേശം ഒടുവിൽ അവരെ ഒന്നിപ്പിച്ചു

സോഷ്യൽ മീഡിയയിൽ വരുന്ന മിക്ക വാർത്തകളെ പറ്റിയും ഈജിപ്ത്യൻ ജനതയ്ക്ക് പരാതി ഉണ്ടാകാറുണ്ട്. ഇതിനു ഒരു അന്ത്യം കുറിക്കുക കൂടിയാണ് ഈ ആപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button