ന്യൂഡല്‍ഹി: ആധാർ വിവരങ്ങൾ ചോർന്നതായി തെറ്റായ വാർത്ത നൽകിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഐഡിഎഐ. ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും യുഐഡിഎഐ വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്നും ആധാർ വിവരങ്ങൾ തികച്ചും ഭദ്രമാണെന്നും യുഐഡിഎഐ അറിയിച്ചു. ആധാര്‍ ഡേറ്റാബേസില്‍ നിന്ന് വിവരങ്ങൾ ചോരുന്നു എന്ന തരത്തിലാണ് തെറ്റായ വാർത്തകൾ പ്രചരിച്ചത്.
also read:ആധാർ കേസ് ഇന്നും സുപ്രീം കോടതിയിൽ
അത്തരമൊരു സംഭവം ഉണ്ടായെങ്കിളിൽ തന്നെ അത് പ്രസ്തുത കമ്ബനിയുടെ ഡേറ്റബേസ് ആയിരിക്കും.അതിന് യുഐഡിഎഐയുടെ കീഴിലുള്ള ഡേറ്റയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments