അബുദാബി: റിപ്പയർ ചെയ്യാനായി കൊണ്ടുവന്ന ഫോണിൽ നിന്നും ചിത്രങ്ങൾ മോഷ്ടിച്ച് യുവതിയെ ബ്ലാക്മെയിൽ ചെയ്‌ത മൊബൈൽ ടെക്നീഷ്യൻ പിടിയിൽ. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി ഷോപ്പിൽ ഫോൺ ശരിയാക്കാനായി എത്തുകയും യുവാവ് ഇത് വാങ്ങിവെച്ച ശേഷം രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ ഈ സമയത്തിനുള്ളിൽ തന്നെ ഫോണിൽ നിന്നും യുവതിയുടെ പ്രൈവറ്റ് ഫോട്ടോകൾ ഇയാൾ എടുക്കുകയുമായിരുന്നു.
Read Also: ആധാര്‍ സംബന്ധിച്ച് ഒരു നല്ല വാര്‍ത്ത: ജൂലൈ 1 മുതല്‍ ആധാറില്‍ പുതിയ സംവിധാനം വിശദാംശങ്ങള്‍ ഇങ്ങനെ
തുടർന്ന് ഒരു ലോൺ കേസുമായി ബന്ധപ്പെട്ട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. ഫോൺ വാങ്ങാനായി ഷോപ്പിലെത്തിയ യുവതി മൊബൈൽ ടെക്നീഷ്യനെ പോലീസ് അറസ്റ്റ് ചെയ്‌തതായും തന്റെ ഫോൺ പിടിച്ചെടുത്തതായും മനസിലാക്കി. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം ഇയാൾ മോഷ്ടിച്ചെടുത്ത ഫോട്ടോയുമായി രംഗത്തെത്തുകയായിരുന്നു. തനിക്ക് പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.
Post Your Comments