CinemaMollywood

വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മലയാള നടിമാര്‍

മലയാള നടിമാർ സ്വന്തം സിനിമാ ജീവിതത്തേക്കാൾ വ്യക്തി ജീവിതത്തിന് പ്രാധാന്യം നൽകുന്നവരാണ്. അതുകൊണ്ട് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയം തന്നെ വിവാഹം കഴിക്കുകയും സിനിമാ ജീവിതം ഉപേക്ഷിക്കുകയും ചെയ്യുന്നവർ ധാരാളമാണ് മലയാള സിനിമയിൽ.

ലിസി

മലയാളത്തിൽ എൺപത് തൊണ്ണൂറ് കാലഘട്ടങ്ങളിൽ തിളങ്ങി നിന്ന താരമായിരുന്നു ലിസി. പ്രമുഖ സംവിധായകൻ പ്രിയദർശനെ വിവാഹം കഴിച്ചതോടെ സിനിമകൾ ഉപേക്ഷിച്ച് ലിസി കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞു. എന്നാൽ അടുത്തിടെയാണ് ലിസി പ്രിയ ദർശനിൽ നിന്ന് വിവാഹ മോചനം നേടിയത്. അതിന് ശേഷം സ്വന്തമായി ഒരു തിരിച്ചുവരവ് സിനിമയിൽ നടത്തിയില്ലെങ്കിലും മകൾ കല്യാണിയെ നായികയാക്കി മാറ്റി.

പാർവതി

മലയാള സിനിമയിലെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു പാർവതി. എൺപതുകളിൽ ഒരു സിനിമ സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്ക് ഓട്ടമായിരുന്നു ഈ താരം. തിരക്കേറിയ സിനിമാ ജീവിതത്തിന് ഇടയിലാണ് നടനായ ജയറാമുമായുള്ള പ്രണയവും വിവാഹവും . അതോടെ 1992 മുതൽ പാർവതിയും മലയാള സിനിമയോട് വിട പറഞ്ഞു.ഇരുവർക്കും രണ്ടുമക്കളാണ് കാളിദാസും മാളവികയും. കാളിദാസ് ഇപ്പോൾ നായകനായി തിളങ്ങുകയാണ്.

ദിവ്യ ഉണ്ണി

വിവാഹത്തോടെ അഭിനയം മതിയാക്കിയ ഒരു താരമായിരുന്നു ദിവ്യ ഉണ്ണി. അമേരിക്കയിലെ ഒരു ഡോക്ടറിനെ വിവാഹത്തെ കഴിച്ച ദിവ്യയ്ക്ക് രണ്ട് മക്കളാണ്. വിവാഹ ശേഷവും നൃത്ത വേദികളിൽ തിളങ്ങിയ ദിവ്യയുടെ കുടുംബ ജീവിതം സന്തോഷകരമായിരുന്നില്ല. അടുത്തിടെ ദിവ്യ വിവാഹ മോചനം നേടുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്‌തു.

സംയുക്ത വർമ്മ

ഒരു പിടി നല്ല ചിത്രങ്ങൾ ചെയ്‌ത്‌ മലയാള സിനിമയിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ താരമാണ് സംയുക്ത വർമ്മ. സഹതാരമായിരുന്ന ബിജു മേനോനെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു സംയുക്ത. വിവാഹ ശേഷം ബിജു മേനോൻ തുടർന്ന് അഭിനയിച്ചെങ്കിലും സംയുക്ത സിനിമ ഉപേക്ഷിച്ചു. ഇപ്പോൾ യോഗയും മറ്റും ചെയ്ത് കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം. ഇരുവർക്കും ഒരു മകനുണ്ട്.

നവ്യ നായര്‍

 

മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു നവ്യ നായര്‍. വിവാഹശേഷം ചില വേദികളിൽ താരത്തെ കാണാൻ കഴിഞ്ഞെങ്കിലും ഒരേ ഒരു ചിത്രമാണ് വിവാഹശേഷം നവ്യ അഭിനയിച്ചത്. എന്നാൽ അതൊരു തിരിച്ചു വരവായിരുന്നില്ല. ഇപ്പോൾ പൂർണമായും നൃത്തത്തിൽ കേന്ദ്രീകരിക്കുകയാണ് താരം.ഒരു മകനുണ്ട്.

ഗോപിക

മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കേയാണ് ഗോപിക സിനിമാഭിനയം നിര്‍ത്തിയത്. കാരണം വിവാഹം തന്നെ. വിവാഹശേഷം ഭാര്യ അത്ര പോര,സ്വ.ലേ എന്നിങ്ങനെ രണ്ട് സിനിമയില്‍ അഭിനയിച്ചെങ്കിലും അവരണ്ടും അത്ര വിജയം കണ്ടില്ല . ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായി സുഖകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു ഗോപിക.

സംവൃത സുനിൽ

കുറേ നല്ല ചിത്രങ്ങൾ ചെയ്ത താരമാണ് സംവൃത സുനിൽ. 2004ലാണ് സംവൃത സിനിമയില്‍ എത്തിയത് അധികം വൈകാതെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയാവാൻ സംവൃതയ്ക്ക് കഴിഞ്ഞു. എന്നാല്‍ സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് വേണ്ടി സിനിമ നിര്‍ത്തേണ്ടി വന്നു എന്ന് മാത്രം. താരമിപ്പോൾ മകനും ഭർത്താവിനുമൊപ്പം അമേരിക്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button