ന്യൂഡല്‍ഹി : ഇന്ത്യയിലെ 90 റെയിൽവേ സ്റ്റേഷനുകളെ ലോകനിലവാരമുള്ള ഗതാഗത കേന്ദ്രങ്ങളായി പുനർനിർമ്മിക്കാൻ തീരുമാനിച്ച് റെയിൽവേ മന്ത്രാലയം. ഇതിലൂടെ ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ എയര്‍പോര്‍ട്ട് പോലെയുള്ള യാത്ര കേന്ദ്രങ്ങളായി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. റെയിൽവേ സ്റ്റേഷനുകളിലെ യാത്രാസൗകര്യങ്ങൾ മറ്റു രാജ്യങ്ങളിലെ പോലെ ലോകനിലവാരമുള്ളതായി വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ റെയിൽവേ സ്റ്റേഷനുകളുടെ പുനർനിർമ്മാണ പദ്ധതിയും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ 2018 ലെ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഇതിനായി സി.ടി.വി.വി ക്യാമറകൾ, വൈഫൈ, എടിഎം, എൽഇഡി ലൈറ്റുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സ്റ്റെയിൻലെസ്സ് സ്റ്റീൽ ബെഞ്ചുകൾ, മോഡുലർ കാറ്ററിംഗ് കിയോസ്കുകൾ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങളോടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടും. ഈ സൗകര്യങ്ങൾ കൂടാതെ കാത്തിരിപ്പ് ഹാളുകൾ, കാത്തിരിപ്പിനുള്ള മുറികൾ, സ്റ്റേഷനുകളിലെ കുളി മുറികൾ എന്നിവയും മെച്ചപ്പെടുത്തും.
പുതുച്ചേരി, ജെയ്പൂർ, ഉദയ്പുർ, രാജസ്ഥാൻ, മധുര, ചെന്നൈ എഗ്മൂർ, തിരുച്ചിറപ്പള്ളി സ്റ്റേഷനുകൾ, തെലുങ്കാന, വാറങ്കൽ സ്റ്റേഷൻ, ലക്നൗ, അലഹബാദ്, ഝാൻസി, മഥുര, വാരണാസി ജംഗ്ഷൻ, അയോധ്യ, ഗോരഖ്പുർ സ്റ്റേഷനുകൾ ഡെറാഡൂൺ ഹരിദ്വാർ, ഉത്തരാഖണ്ഡ്, അസൻസോൾ, ഹൌറ, ഡാർജിലിംഗ് സ്റ്റേഷനുകൾ, കൂടാതെ, രാജ്യത്തുടനീളമുള്ള മറ്റ് സ്റ്റേഷനുകളും പുനരുദ്ധാരണ പദ്ധതിക്ക് വിധേയമാക്കും. 600-ൽ കൂടുതലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ പുനർ നിര്‍മ്മിക്കുന്നതിനായി വാസ്തുശില്പികൾ, റെയിൽവേ യാത്രക്കാർ, എൻജിനീയർമാർ തുടങ്ങിയവരെ ഉള്‍പ്പെടുത്തി നവീകരണത്തിനായി കൂടുതല്‍ ആശയങ്ങള്‍ സ്വീകരിക്കുന്നതിനായി SRIJAN എന്ന മത്സരവും കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2018 മാർച്ച് 26 നാണ് മത്സരത്തിനുള്ള അവസാന തീയതി.
Post Your Comments