KeralaLatest NewsIndiaNews

കേരളത്തിലെ തൊഴില്‍സൗഹൃദത്തെപ്പറ്റി ഇതര സംസ്ഥാനങ്ങളില്‍ പ്രചരണം നല്‍കും

കൊല്ലം: കേരളത്തിലെ തൊഴില്‍സൗഹൃദ അന്തരീക്ഷത്തെപ്പറ്റി ഇതര സംസ്ഥാനങ്ങളില്‍ പ്രചരണം നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി ഇതര സംസ്ഥാന മാധ്യമ പ്രവര്‍ത്തകരെ ഇവിടേക്ക് കൊണ്ടുവരും. ഇവര്‍ മുഖേന ഇതര സംസ്ഥാനങ്ങളില്‍ പ്രചാരണം നല്‍കാനും തൊഴിലാളികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുമാണ് തൊഴില്‍ വകുപ്പ് പദ്ധതിയിടുന്നത്.

സോഷ്യല്‍ മീഡിയകളിലെ തെറ്റായ പ്രചരണങ്ങള്‍ മൂലം ഒട്ടനവധി ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങി പോയി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പദ്ധതികളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ബോധവത്കരണം നടത്തും. തൊഴില്‍ വകുപ്പിന് കീഴിലുള്ള കെയിസ്, കെ എസ് ഐ ഡിസി, ഐ ടി ഐ തുടങ്ങിയ വകുപ്പുകളെയും പരിചയപ്പെടുത്തും. കേരളം തൊഴില്‍ മേഖലയില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ ഇതിലൂടെ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും എത്തും.

മാധ്യമപ്രവര്‍#ത്തകര്‍ക്ക് തൊഴില്‍ മന്ത്രിയുമായും തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും മീറ്റിംഗ്് നടത്തും. മാധ്യമപ്രവര്‍ത്തകരെ എത്തിക്കാനുള്ള ഉത്തരവാദിത്വം പി ആര്‍ വകുപ്പിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button