Latest NewsKeralaNews

തടവ് പുള്ളികളോട് മാന്യമായി പെരുമാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലിലുള്ളവരെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരായ പാതയിലേക്കു അവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും, അവരോട് മാന്യമായി പെരുമാറണമെന്നും പിണറായി ആവശ്യപ്പെട്ടു. ടിപി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതിയായ പി.കെ കുഞ്ഞനന്തനെ മാനദണ്ഡങ്ങള്‍ മറികടന്ന് ശിക്ഷാ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ നീക്കമുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇന്നലെ ഇതേ വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ ബഹളം ഉണ്ടാകുകയും, സഭ പിരിച്ചുവിടുകയും ചെയ്തിരുന്നു.

പൂജപ്പുരയില്‍ ജയില്‍ ജീവനക്കാരുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. അര്‍ഹതപ്പെട്ട അനൂകൂല്യം ജയിലിലുള്ളവര്‍ക്കു നിഷേധിക്കരുതെന്നും, അതേസമയം, അന്തേവാസികള്‍ക്ക് ഉദ്യോഗസ്ഥര്‍ തെറ്റായി ഒന്നും ചെയ്തുകൊടുക്കരുതെന്നും പറഞ്ഞു. അതേസമയം, നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടേ ആരെയും വിട്ടയയ്ക്കുവെന്നും, 70 വയസു കഴിഞ്ഞവരെ മോചിപ്പിക്കണമെന്ന് ജയില്‍ ചട്ട പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button