Latest NewsNewsIndia

അജ്ഞാതന്റെ അഴുകിയ മൃതദേഹത്തിനു പിന്നില്‍ കൊലപാതകം: ഞെട്ടിക്കുന്ന വഴിത്തിരിവില്‍ കേസന്വേഷണം

കര്‍ണ്ണാടക : കാട്ടുകുക്കെയില്‍ കര്‍ണ്ണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 30 നായിരുന്നു കാട്ടുകുക്കെയിലെ വിജനമായ പറമ്പില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നു ലഭിച്ച ഏലസ് ആണു മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ സഹായിച്ചത്.

കര്‍ണ്ണാടകയിലെ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവരാണ് ഇത്തരം ഏലസുകള്‍ ധരിക്കുന്നത് എന്നു മനസിലാക്കിയതോടെ അന്വേഷണം ആ വഴിക്കു തിരിക്കുകയായിരുന്നു. തുടര്‍ന്നു കൊല്ലപ്പെട്ടതു ശരണ ബാസപ്പയാണെന്നു തിരിച്ചറിഞ്ഞ പോലീസ് ഇയാള്‍ താമസിരുന്ന ക്വാര്‍ട്ടേഴ്‌സ് പരിശോധിക്കുകയായിരുന്നു.

അഴുകിയ നിലയിലായിരുന്നു മൃതദേഹം. തലക്കേറ്റ മരകമായ ക്ഷതമാണു മരണ കാരണം എന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണു പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ ഇവിടെ നിന്നു രക്തത്തിന്റെ അംശം കണ്ടെത്തിയത് ഏറെ നിര്‍ണ്ണായകമായി. തുടര്‍ന്ന് അന്വേഷണം സുഹൃത്തുക്കളിലേയ്ക്കു വ്യാപിപ്പിച്ചു.

ഇതോടെ ചീട്ടുകളിക്കിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നു കൂടെ താമസിച്ചവര്‍ ശരണ ബാസപ്പയെ കൊലപ്പെടുത്തുകയായിരുന്നു എന്നു കണ്ടെത്തി. ഛത്തീസ്ഖണ്ഡ് സ്വദേശികളായ ദീപക് കുമാറും മധ്യപ്രദേശ് സ്വദേശി ഗിര്‍വാര്‍ സിംഗുമാണ് പ്രതികള്‍. കല്ലുകൊണ്ടു തലയ്ക്കടിച്ചായിരുന്നു കൊലപാതകം. തുടര്‍ന്നു മൃതദേഹം വിജനമായ പറമ്ബില്‍ ഉപേക്ഷിച്ചു. സംഭവം നടന്നു മൂന്നു മാസത്തിനു ശേഷമാണു പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button