റിയാദ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദിയിലെ ബാങ്കുകള്‍. സൗദി നാഷ്ണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഏപ്രില്‍ 14 മുതല്‍ മരവിപ്പിക്കും എന്ന് അധികൃതരുടെ മുന്നറിയിപ്പ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ ബാങ്ക് അക്കൗണ്ട് ഉടമകളും നാഷ്ണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം എന്നു ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്ക് ഉപഭോക്താക്കള്‍ പോസ്റ്റ് ബോക്സ് വിലാസത്തിനു പുറമേ താമസിക്കുന്ന സ്ഥലം അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
വിലാസവും ലൊക്കേഷന്‍ വിവരങ്ങളും നല്‍കി അഡ്രസ് ഡോട് ജി ഒ വി ഡോട് എസ് എ എന്ന പോര്‍ട്ടലിലാണു രജിസ്റ്റര്‍ ചെയ്യേണ്ടത്. അഡ്രസ് സിസ്റ്റത്തില്‍ രജിസ്ട്രേഷന്‍ നേടി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാത്ത അക്കൗണ്ടുകള്‍ എപ്രില്‍ 14 മുതല്‍ മരവിപ്പിക്കും. അഡ്രസ് സിസ്റ്റത്തില്‍ രജിസ്ട്രേഷന്‍ നേടുന്നതിനു കെട്ടിട നമ്പര്‍, സ്ട്രീറ്റിന്റെ പേര്, സ്ഥലപ്പേര്, പട്ടണത്തിന്റെ പേര്, പോസ്റ്റല്‍ കോഡ്, ഫോണ്‍ നമ്പര്‍, എന്നിവയാണ് ആവശ്യം.
സൗദി ആഭ്യന്തര മന്ത്രാലായത്തിനു കീഴിലുള്ള അബ്ഷിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉപയോഗിച്ച മൊബൈല്‍ നമ്പരാണ് അഡ്രസ് രജിസ്ട്രേഷന് ആവശ്യമുള്ളത്. ഓണ്‍ലൈനില്‍ രജിസ്ട്രേഷന്‍ പൂത്തിയാക്കിയര്‍ക്ക് അബ്ശിറില്‍ നല്‍കയിട്ടുള്ള മൊബൈല്‍ നമ്പറില്‍ മെസേജ് ലഭിക്കും എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Post Your Comments