കോഴിക്കോട്: ഹാദിയ കേസിനായി ചിലവായ പണത്തിന്റെ കണക്ക് പുറത്തുവിട്ട് പോപ്പുലര്‍ ഫ്രണ്ട്. സുപ്രീംകോടതിയില്‍ ഹാദിയ കേസ് നടത്തിയതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിക്ക് ചെലവായത് 99.52 ലക്ഷം രൂപ. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത് പാര്‍ട്ടി സംസ്ഥാന സമിതി പ്രസിദ്ധീകരിച്ച കണക്കിലാണ്.
93,85,000 രൂപ കേസിന്റെ പലഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ ചെലവഴിച്ചു. 5,17,324 രൂപ യാത്രച്ചെലവ് ഇനത്തിലും 50,000 രൂപ അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസിലെ പേപ്പര്‍ വര്‍ക്കിന് നല്‍കിയതുള്‍പ്പടെ ആകെ 99,52,324 രൂപയാണ് കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ചെലവഴിച്ചിരിക്കുന്നത്.
read also: ഹാദിയ കേസ് ; സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി ഷെഫിൻ ജഹാൻ
കേരളത്തിലാകമാനം കേസ് നടത്താനായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ധനസമാഹരണം നടത്തിയിരുന്നു. 80,40,405 രൂപ ഇങ്ങനെ നടത്തിയ ധനസമാഹരണത്തില്‍ ലഭിച്ചിരുന്നു. ഇതിനു പുറമേ, ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയടക്കം, ആകെ 81,61,245 രൂപയാണ് ലഭിച്ചത്. തുടര്‍ന്നും വേണ്ടിവന്ന 17,91,079 രൂപ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നാണ് നല്‍കിയത്.
Post Your Comments