ന്യൂഡല്‍ഹി: സിനിമ ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെട്ട് പ്രമുഖ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ഗുരുതരമായി പരുക്കേറ്റു. റേസ് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കണ്ണിന് സാരമായി പരുക്ക് പറ്റിയ നടിയെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബിയില്‍ നടന്ന ചിത്രീകരണത്തില്‍ സ്ക്വാഷ് കളിക്കുന്നതിനിടെയായിരുന്നു നടിക്ക് പരുക്ക് പറ്റിയത്. ബോള്‍ കണ്ണില്‍ ശക്തിയായി പതിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണില്‍ നിന്നും അനിയന്ത്രിതമായി രക്തസ്രാവം ഉണ്ടാവുകയായിരുന്നു.
സല്മാന് ഖാനൊപ്പമുള്ള ദബാംഗ് യാത്രയില്‍ പങ്കെടുക്കുന്നതിനായി് ദുബായില്‍ നിന്നും നാളെ പൂനെയിലേക്ക് തിരിക്കാനിരുന്നതായിരുന്നു ജാക്വിലിന്. റേസ് 3 ക്ക് വേണ്ടി സ്ക്വാഷ് കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.
റേസ് 3ല്‍ സല്മാന് ഖാനാണ് നായകന്.
Post Your Comments