മെല്‍ബണ്‍ : ഇന്ത്യയിലെ തൊഴില്‍ അന്വേഷകര്‍ക്ക് കനത്ത തിരിച്ചടിയുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. തൊഴിലുടമ സ്പോണ്‍സര്‍ ചെയ്യുന്ന 457 വിസയാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
തൊഴിലിലും ഇംഗ്ലീഷ് ഭാഷയിലും കൂടുതല്‍ പ്രാഗത്ഭ്യം ഉള്ളവര്‍ക്ക് മാത്രമെ ഇനി വിസ നല്‍കുകയുള്ളൂ.ഒരുലക്ഷം വിദേശികള്‍ ഉപയോഗിക്കുന്ന 457 വിസ പദ്ധതിയുടെ ഏറ്റവും വലിയ ഉപയോക്‌താക്കള്‍ ഇന്ത്യന്‍ തൊഴിലാളികളാണ്.
ഓസ്ട്രേലിയന്‍ തൊഴിലാളികളുടെ അഭാവം കൊണ്ട് നാലു വര്‍ഷത്തേക്ക് അന്യദേശക്കാരെ നിലനിര്‍ത്താന്‍ തൊഴില്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്ന പദ്ധതിയാണ് 457 വിസ.
ഷോര്‍ട്ട് ടേം, മീഡിയം ടേം വിസകളാണ് നല്‍കുന്നത്.ഷോര്‍ട്ട് ടേം രണ്ടുവര്‍ഷത്തേക്കും മീഡിയം ടേം നാലുവര്‍ഷത്തേക്കുമാണ് നല്‍കുന്നത്. ഓസ്‌ട്രേലിയന്‍ ജീവനക്കാരെ മന:പൂര്‍വം ഒഴിവാക്കുന്നതു തടയാനായി വിദേശജീവനക്കാര്‍ക്ക് ഉയര്‍ന്ന കൂലി ഇല്ലെന്ന് ഉറപ്പാക്കണം എന്ന നിബന്ധനയും വിസചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments