അബുദാബി: തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി യുഎഇ. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളുമാകും അനുവദിക്കുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് ഇക്കാര്യം അറിയിച്ചത്.
നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും നടപടികൾ. പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും പാലിക്കണമെന്ന് നിർദേശമുണ്ട്. സാധുതയുള്ള താമസ വിസയുള്ളവര്‍ക്ക് ഇപ്പോള്‍ ഏത് രാജ്യത്തുനിന്നും യുഎഇയിലേക്ക് മടങ്ങിവരാം. രാജ്യത്തെത്തുന്നവർ ആവശ്യമെങ്കിൽ ക്വാറന്റീനിൽ കഴിയേണ്ടിവരും.
Post Your Comments