Latest NewsIndiaNews

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; സംഭവത്തില്‍ ദുരൂഹതയേറുന്നു.

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ബക്തവാര്‍ പുര്‍ മേഖലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചതിനു ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അതേസമയം അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നതായും പുറത്തുപറഞ്ഞാല്‍ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

Also Read : .മലയാളി വീട്ടമ്മ സൗദിയില്‍ ആത്മഹത്യ ചെയ്തു : മരിച്ചത് മകളെ സ്‌കൂളിലേയ്ക്ക് പറഞ്ഞയച്ചതിനു ശേഷം

ആത്മഹത്യാ പ്രേരണ, പോക്സോ(കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 20 വയസുകാരനായ മായങ്ക് എന്നയാളാണ് പ്രതിയെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഡിസിപി രോഹിണി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നതായും അവര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button