കൊച്ചി: വ്രണമായ മുറിവുകളുള്ള ആനയെ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിച്ച് ക്രൂരത. ഗുരുതരമായി പരിക്കേറ്റ ആനയെ എഴുന്നെള്ളിപ്പിനിറക്കിയത് വനംവകുപ്പിന്റെ വിലക്ക് മറികടന്നാണ്. എറണാകുളം കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിന്നാണ് ആനയെ എത്തിച്ചത്.
വ്രണമായ മുറിവുകള്‍ പുറത്ത് കാണാതിരിക്കാന്‍ കറുത്ത പെയിന്റ് അടിച്ച് മറച്ചിരുന്നു. ആ മുറിവുകളില്‍ ചവിട്ടിയാണ് ആനപ്പുറത്തിരുന്ന ആള്‍ ഇറങ്ങിയത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ മുറിവുകളില്‍ അടുത്തുകൂടുന്ന ഈച്ചയെ അകറ്റാന്‍ ആന വാലിട്ടടിക്കുന്നതും, കാല്‍ പൊക്കുന്നതും കാണാം. ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയത് തൃശ്ശൂരില്‍ നിന്ന് എത്തിച്ച മഹാദേവന്‍ എന്ന ആനയുടെ പിന്‍കാലകളിലാണ്. മുറിവു കാരണം കാലുകള്‍ നിലത്തുറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
read also: ഉത്സവം കഴിഞ്ഞ് മടങ്ങിയ ആനയ്ക്ക് ദാരുണാന്ത്യം
മഹാദേവനെ എഴുന്നെള്ളിപ്പിന് എത്തിച്ചത് ആനയെ പരിശോധിച്ച സോഷ്യല്‍ ഫോറസ്ട്രി, സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ, എസ്പിസിഐ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ചാണ്. എന്നാല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആനയാണിതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം.
Post Your Comments